Art, Culture & ReligionKeralaNews from StatesPopular NewsRecent NewsTrending News

വേളാങ്കണ്ണിയല്ല, വേലാം കന്നിയാണ്. ഇത് പുരാതന മുരുകക്ഷേത്രം

തമിഴ്‌നാട്ടിലെ ക്രിസ്ത്യന്‍ പള്ളിയായ വേളാങ്കണ്ണി വേല്‍മുരുകനെ ഏന്തിയ പാര്‍വതിയാണെന്നും പുരാതന മുരുകക്ഷേത്രമാണെന്നും ആത്മീയ പ്രഭാഷകന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ പ്രഖ്യാപനം വിവാദമായി. ഒരു ആധ്യാത്മിക പ്രഭാഷണത്തില്‍, ചരിത്ര വസ്തുതകള്‍ നിരത്തി വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി ഉന്നയിച്ച കാര്യങ്ങള്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ ആവര്‍ത്തിക്കുകയും ഇതേച്ചൊല്ലി ക്രൈസ്തവ-മുസ്ലിം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയുമായിരുന്നു. വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റും തുടര്‍ന്ന് നടന്ന അഭിമുഖവും സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വലിയ വിവാദത്തിനാണ് വഴി തുറന്നത്. വേളാങ്കണ്ണിയും മലയാറ്റൂരും പാഞ്ചാലിമേടും അടക്കമുള്ള ക്രിസ്തീയ കയ്യേറ്റങ്ങളുടെ പുനരന്വേഷണത്തിനും വിവാദം വഴിതുറന്നു. ഗുരുമൂര്‍ത്തിയുടെ അഭിമുഖത്തിന്റെയും ഫേസ്ബുക്ക് പോസ്റ്റിന്റെയും പൂര്‍ണ്ണരൂപം ഇതാണ്:

‘വേലാം കന്നി, വേലേന്തിയ കന്നിയാണ്. അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടില്‍ ജനിച്ച മേരി, കുട്ടിയെയും പിടിച്ച് നില്‍ക്കുന്നത്. ആദ്യം ഹിന്ദുക്കള്‍ വന്ന് കൂടുന്നൊരു സ്ഥലം കണ്ടെത്തുക. ഉപേക്ഷിക്കപ്പെട്ട ക്ഷേത്രങ്ങങ്ങള്‍ കണ്ടെത്തുക. എന്നിട്ട് അവിടെ കുരിശ് വെക്കുക എന്നതാണ് ഇവരുടെ രീതി. പാഞ്ചാലിമേടും ക്രിസ്തുമതവും തമ്മില്‍ ഒരു ബന്ധവുമില്ല. 100 കണക്കിന് കുരിശുകളാണ് അവിടെ വെച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവര്‍ക്കൊരു പ്രൊട്ടക്ഷന്‍ കിട്ടിയിട്ടുണ്ട്. എവിടെയെങ്കിലും കുരിശ് വെച്ചാല്‍ പിന്നെ ചോദ്യംചെയ്യാന്‍ പറ്റില്ല എന്നതാണത്. മുസ്‌ലിങ്ങളുടെ വഖഫ് പോലെ. മറ്റുമതങ്ങള്‍ക്ക് മേലെ തങ്ങള്‍ക്കൊരു അധീശത്വം ഉണ്ടെന്ന് സ്ഥാപിക്കാനാണ് കുരിശ് വെക്കുന്നത്. ഈ ബ്രിട്ടീഷുകാര്‍ ഇപ്പോഴും പോയിട്ടില്ലെന്നാണ് അവര്‍ കരുതുന്നത്. ഹിന്ദുക്കളുടെ ഉള്ളിലും ഈ ബ്രിട്ടീഷുകാരുണ്ട്. അതുകൊണ്ടാണ് ഇതിനൊന്നും അവര്‍ പ്രതികരിക്കാത്തത്.’

പാഞ്ചാലിമേട്ടില്‍ ആന പിടിക്കാതിരിക്കാന്‍ വേണ്ടി അറക്കവാള്‍ വെച്ച കുരിശാണ് നാട്ടിയിട്ടുള്ളത്. നിരവധി ആനകളുടെ തുമ്പിക്കൈ ഇവിടം മുറിഞ്ഞു. പ്രകൃതിയിലെ എല്ലാം ക്രിസ്തുമതത്തിന് എതിരാണെന്നാണ് പറയുന്നത്. കാട്ടുപന്നി ക്രിസ്തുമതത്തിന് എതിരാണ്, തെരുവുനായ, ആന, അതുപോലെ മറ്റു മതസ്ഥരും എതിരാണ്. സ്‌പെയിനിലും മറ്റും നടത്തിയിരുന്ന മതവേട്ട വലുതാണ്. തലയോട്ടി രണ്ടു ഭാഗത്തുനിന്നും അമര്‍ത്തി പൊട്ടിക്കുന്ന യന്ത്രമാണ് അച്ഛന്മാര്‍ കൊണ്ടുനടന്നിരുന്നത്. ക്രിസ്തുമതത്തെ നിന്ദിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവരെ മേശമേല്‍ കിടത്തി ഇങ്ങനെ കൊലപ്പെടുത്തുമായിരുന്നു. ഇത്തരമൊരു പ്രാകൃതമായ ശിക്ഷാവിധി ജിഹാദികളില്‍ പോലും ഉണ്ടായിട്ടില്ല.

ഏറ്റവും അപകടകരം ക്രിസ്തുമതമാണ്. ക്രിസ്തു എന്നൊരാള്‍ ജീവിച്ചിരുന്നിട്ടില്ല. ഇടമറുകിന്റെ വാദമാണ് ശരി. ഇടമറുകിനെ സഭയില്‍നിന്ന് പുറത്താക്കുകയാണ് ചെയ്തത്. അയാളെ തെമ്മാടിക്കുഴിയില്‍ അടക്കണം എന്നാണ് പറഞ്ഞത്. സെന്റ് തോമസ് കേരളത്തില്‍ വന്നു എന്നാണല്ലോ ഇവര്‍ പറയുന്നത്. ആ വാദം അംഗീകരിച്ചാല്‍ പോലും അയാള്‍ മരിച്ചിരിക്കുക ഇവിടെയോ തമിഴ്‌നാട്ടിലോ ആയിരിക്കുമല്ലോ. സിറിയയില്‍ എങ്ങനെയാണ് അവരുടെ തലയോട്ടി കാണുക. അവിടത്തെ ക്രിസ്ത്യാനികള്‍ വാദിക്കുകയാണ് അവിടെ വന്നുവെന്ന്. ക്രിസ്തുവിന് ഓരോ നാട്ടിലും ഓരോ മുഖം മുഖച്ഛായയാണ്. യേശുവിന് ജപ്പാനില്‍ അവിടുത്തെ നാട്ടിലെ വലിയ നടന്റെ മുഖച്ഛായ ആണ്. ഇങ്ങനെ ഓരോ നാട്ടിലും മുഖം മാറുന്ന ഒരു ദേവന്‍. ദൈവം ഇവര്‍ ഓരോ നാട്ടിലും ചെല്ലുമ്പോള്‍ അവരുടെ ആളുകളോടൊപ്പം ആണ് എന്ന് തോന്നിക്കാന്‍ വേണ്ടി മുഖം വരയ്ക്കും. മതം മാറ്റാന്‍ വേണ്ടി എന്ത് തന്ത്രവും പയറ്റുന്ന ഒരു സഭയാണ്. അതിനുവേണ്ടി ചരിത്ര പുസ്തകങ്ങളെ അവര്‍ തിരുത്തും. നെറ്റില്‍ നോക്കിയാല്‍ പോലും കിട്ടില്ല. അതിനുവേണ്ടി ആളുകളെ പണം കൊടുത്ത് നിര്‍ത്തിയിട്ടുണ്ട്. അതില്‍ ഹിന്ദുക്കള്‍ വീണുപോകാതിരിക്കാന്‍ ഇടമറുവിനെ വായിച്ചു തുടങ്ങണം എന്നാണ് പറയാനുള്ളത്.

ആന്ധ്രയില്‍ ക്ഷേത്രങ്ങളുടെ മേലെ കുരിശു വച്ചിരിക്കുകയാണ് ഇവര്‍ക്ക് പറയാന്‍തക്ക ഒരു ചരിത്രവും കേരളത്തില്‍ ഇല്ല. ലോകത്ത് ജിഹാദികള്‍ ചിന്തിക്കാത്തത്ര പോലും ക്രൂരത കൊണ്ടുനടക്കുന്നവരാണ്. ബ്രിട്ടീഷ് പോര്‍ച്ചുഗീസ് മതത്തിന്റെ മറപറ്റി വളര്‍ന്ന മതം സഹിഷ്ണുത പഠിപ്പിക്കുകയാണ്. യേശു എന്നൊരാള്‍ ജീവിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ആരുമായും സംവാദത്തിന് തയ്യാറാണ്. യേശു ജീവിച്ചിരുന്ന ഇവര്‍ വോട്ട് ചെയ്യുന്ന വ്യാജപണ്ഡിതന്മാരുടെ അല്ലാതെ മറ്റൊരു തെളിവുമില്ല. ഫ്രാന്‍സും യൂറോപ്പും കത്തിയെറിയാന്‍ കാരണം അവിടുത്തെ ജനങ്ങള്‍ക്ക് ക്രിസ്തുമതത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ്. അതിലേക്കാണ് ഇസ്ലാം വന്നത്. സഭയ്ക്ക് ഇനി യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതീക്ഷയില്ല. ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് അവര്‍ നോക്കുന്നത്.’

സഭയില്‍ നിന്ന് നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്ന, അമേരിക്കയില്‍ പോകാന്‍ ആഗ്രഹിക്കുന്ന, അമേരിക്കാനന്ദന്മാരായ സന്യാസിമാരാണ് ക്രൈസ്തവസഭകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതെന്നും ഗുരുമൂര്‍ത്തി വിമര്‍ശിച്ചു.

Reference

  1. UNI India https://share.google/dvSbH4Y2ZCiYt0sDb
  2. https://share.google/xCAjEH2ZOF85MPmk8
  3. https://www.centralchronicle.com/velankanni-church-murugan-temple-claim-triggers-controversy-opens-historical-debate/
  4. DoolNews https://share.google/KUgE6WyFAUF7f76Gt
  5. Media One https://share.google/w8izQboLguwBLzxac

Leave a Reply

Your email address will not be published. Required fields are marked *