സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമര്‍ശത്തില്‍ കെ പി സി സിയുടെ നിരുപാധിക മാപ്പപേക്ഷ
സാമൂഹ്യമാധ്യമമായ എക്സില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ നടത്തിയ അപമാനകരമായ പരാമര്‍ശത്തിന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിരുപാധിക മാപ്പിന് അപേക്ഷിച്ചു. കെ പി സി സി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് ആണ് നിരുപാധികം മാപ്പപേക്ഷ അയച്ചത്.
സുപ്രീംകോടതി ബാര്‍ അസോസിയേഷന് അയച്ച മാനനഷ്ടക്കേസിനുള്ള നോട്ടീസിന്റെ മറുപടിയിലാണ് കെപിസിസി ഔദ്യോഗികമായി മാപ്പ് പറഞ്ഞത്. ഒക്ടോബര്‍ 12 നാണ് വിവാദമായ പോസ്റ്റ് കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ‘Dear Suryakant, if law and order is not your domain resign now. we will find your replacement who can handle it’ എന്നായിരുന്നു പോസ്റ്റ്. കെപിസിസിയുടെ സാമൂഹ്യമാധ്യമ വിഭാഗത്തിലെ വിജയ് തോട്ടത്തില്‍ എന്നയാളാണ് ഈ പോസ്റ്റ് ഇട്ടതെന്നും അദ്ദേഹത്തെ ജോലിയില്‍നിന്ന് ഒഴിവാക്കുകയും പരസ്യമായി മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് സണ്ണി ജോസഫ് വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ പറഞ്ഞു.
ഭരണഘടനയോടുള്ള ആദരവും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഭരണഘടനാപദവിയായ ചീഫ് ജസ്റ്റിസ് നോടുള്ള ബഹുമാനവും അദ്ദേഹം കത്തില്‍ ആവര്‍ത്തിച്ചു. സാമൂഹ്യമാധ്യമ പോസ്റ്റ് കെപിസിസിയുടെ ഔദ്യോഗിക നയത്തെ പ്രതിനിധാനം ചെയ്യുന്നതല്ലെന്നും കെപിസിസിയുടെയോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയോ നയവും നിലപാടും പ്രതിനിധാനം ചെയ്യുന്നതല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ചീഫ് ജസ്റ്റിസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹത്തിന് പകരക്കാരെ കണ്ടെത്തിക്കൊള്ളാം എന്ന് പറഞ്ഞതും തികച്ചും അനുചിതവും പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹ്യമാധ്യമത്തില്‍ വരേണ്ടത് അല്ലെന്നും മറുപടിക്കത്തില്‍ അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമത്തില്‍ ഉപയോഗിച്ച അനാഥരവിന്റെ ഭാഷ കെപിസിസി ഒരിക്കലും ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും അതുകൊണ്ടുതന്നെ പോസ്റ്റ് നീക്കുകയും ആളെ ഒഴിവാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് നോട് പാര്‍ട്ടി നിരുപാധികം മാപ്പപേക്ഷിക്കുന്നത്. ഇത് കൂടാതെ വിജയി തോട്ടത്തിലിനോട് പൊതു സമൂഹത്തിനോട് തന്നെ മാപ്പപേക്ഷിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കെപിസിസിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതി പുനഃപരിശോധിക്കുവാനും പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കാനും നടപടിയെടുത്തു. പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ സൂക്ഷ്മതയോടെ ആക്കാനും അനുമതി പരിമിതപ്പെടുത്താനും തീരുമാനിച്ചു.വ്യക്തികള്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ എതിരെയുള്ള പരാമര്‍ശം വ്യക്തമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ നടത്താവൂ എന്നും തീരുമാനിച്ചതായും സണ്ണി ജോസഫ് വ്യക്തമാക്കി.
ഈ പോസ്റ്റിന് ഉത്തരവാദി വിജയി തോട്ടത്തില്‍ മാത്രമാണെന്നും അതിന് അദ്ദേഹത്തിന് എതിരെ നടപടി എടുത്തതായും ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിനിടെ സണ്ണി ജോസഫിന്റെ പരാമര്‍ശത്തിനെതിരെ വിജയ് തോട്ടത്തില്‍ പുതിയ പോസ്റ്റുമായി രംഗത്തെത്തി. നേരത്തെ ഏതെങ്കിലും വ്യക്തിയെ പരാമര്‍ശിക്കുന്നതിന് പകരം സാമൂഹ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരെ മുഴുവനും ഒന്നിച്ചാണ് പറഞ്ഞിരുന്നതെന്നും തന്നെ വ്യക്തിപരമായി പ്രതിക്കൂട്ടില്‍ ആക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. താന്‍ വ്യക്തിപരമായ അല്ല പോസ്റ്റ് ഇട്ടതെന്നും ഇതില്‍ കൂട്ട് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Reference
1. https://x.com/AnoopKaippalli/status/2115326976848548226?a=sONlpJw9Ye6enPpCwTc&s=19
2. https://www.deepika.com/national/social-media-post-against-chief-justice-kpcc-issues-unconditional-apology-206687
3. https://share.google/inotlNbgQlF6rEQw9
4. https://share.google/zXEAZQIPYblHBJK4m
5. Bar and Bench https://share.google/vn7Cg1cnjf4sSlyZw
6. The New Indian Express https://share.google/CH45Ze9UzeOun7jwh
- ജി. കെ
