KeralaNewsNews from StatesPopular NewsRecent NewsTrending News

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: മാറിമാറി വന്ന ഭരണമുന്നണികളുടെ പിടിപ്പുകേട്

മഴ കുറയുകയും ചൂട് കൂടുകയും ചെയ്തതോടെ കേരളത്തിലെ വൈദ്യുതി ഉപഭോഗം കുതിച്ചുയര്‍ന്നു. ഒരുദിവസത്തെ വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് കഴിഞ്ഞദിവസം എത്തി. 82.52 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്തെ പകല്‍ താപനില മൂന്ന് നാല് ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നതാണ് പ്രധാനമായും വൈദ്യുതി ഉപയോഗം കൂടാന്‍ കാരണം. ഒപ്പം അന്തരീക്ഷത്തിലെ ആര്‍ദ്രത  കൂടുതലായതോടെ വെയില്‍ കടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ചില ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്തതാണ് കുറച്ചൊക്കെ ഗുണമായത്. ഇപ്പോള്‍ പ്രതിദിനം ആയിരം മെഗാ വാട്ട് വൈദ്യുതിയുടെ കുറവാണ് കേരളത്തിലുള്ളത്. മറ്റു സംസ്ഥാനങ്ങളുമായും വൈദ്യുതി ഉത്പാദക കമ്പനികളുമായി ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഗുണം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് കൂടാതെ ഇത്തവണ മഴ കുറഞ്ഞത് വരും ദിവസങ്ങളിലും വൈദ്യുതി ഉല്പാദനത്തില്‍ വെല്ലുവിളിയാകും.

കഴിഞ്ഞവര്‍ഷം ഇതേസമയത്ത് അണക്കെട്ടുകളില്‍ 78.21 ശതമാനം വെള്ളമുണ്ടായിരുന്നു. ഇപ്പോള്‍ 61.5 % വെള്ളം മാത്രമാണ് ഉള്ളത്. വരും ദിവസങ്ങളില്‍ വൈദ്യുതിപ്രശ്‌നത്തെ ഇത് കൂടുതല്‍ ബാധിക്കാനാണ് സാധ്യത. സംസ്ഥാനത്ത് മാറിമാറി വന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് ഡോ. ആര്‍ വി ജി മേനോന്‍ അടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിനുശേഷം ദേശീയതലത്തില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം വന്‍തോതില്‍ കുതിച്ചുയര്‍ന്നെങ്കിലും അത് ഉപയോഗപ്പെടുത്തുന്നതില്‍ കേരളം ഏതാണ്ട് പരാജയപ്പെട്ടു. ഭാരതത്തിന്റെ ഇപ്പോഴത്തെ സൗരോര്‍ജ്ജ വൈദ്യുതി ഉല്പാദനം 168040 മെഗാ വാട്ടാണ്. 2014 ഇത് വെറും 3000 മെഗാ വാട്ട്  മാത്രമായിരുന്നു. വലിയ സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിച്ച 1,23,000 മെഗാ വാട്ട് വൈദ്യുതിയാണ് ഇപ്പോള്‍ ഭാരതം ഉത്പാദിപ്പിക്കുന്നത്. വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തിയ പൂരപ്പുഴ സൗരോര്‍ജ്ജ പാനലില്‍ നിന്നും 32500 മെഗാ വാട്ട് വൈദ്യുതിയും ഹൈബ്രിഡ്  പ്രോജക്ടുകളില്‍ നിന്ന് 4830 മെഗാ വാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. നരേന്ദ്രമോദി അവതരിപ്പിച്ച പരിപാടി രാജസ്ഥാനും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങള്‍ കാര്യമായി ഉപയോഗപ്പെടുത്തിയപ്പോള്‍ കേരളം പിന്നോട്ടു പോയി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗരോര്‍ജ്ജം ഉല്പാദിപ്പിക്കുന്നത് രാജസ്ഥാന്‍ ആണ്. രണ്ടാംസ്ഥാനം ഗുജറാത്തിനും. കേരളം ഇക്കാര്യത്തില്‍ പന്ത്രണ്ടാം സ്ഥാനത്താണ്. ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഇടുക്കി ജലസംഭരണിയില്‍ അടക്കം ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച 7000 അഗാര്‍ഡ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യത തയ്യാറാക്കിയിരുന്നു. സരിത വിവാദത്തെ തുടര്‍ന്ന് കെഎസ്ഇബി സ്വീകരിച്ച നിഷ്‌ക്രിയത്വം മൂലം ഈ പദ്ധതി പിന്നീട് നടപ്പിലാക്കാന്‍ ആരും ശ്രമിച്ചില്ല. ഇപ്പോള്‍ 1400 മെഗാവാട്ട് കുതിപ്പുര സൗരോര്‍ജ്ജ വൈദ്യുതി ഉള്‍പ്പെടെ 2200 മെഗാവാട്ട് വൈദ്യുതി കേരളത്തില്‍ സൗരോര്‍ജ് പ്ലാന്റുകളില്‍ നിന്ന് മാത്രം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കണമെങ്കില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും ചെലവഴിക്കേണ്ടി വരുമായിരുന്നു. കേന്ദ്ര സബ്‌സിഡിയോടെ ജങ സൂര്യ ഘര്‍ പദ്ധതിയിലും സ്വന്തമായി പണം മുടക്കിയും ആണ് ഇത്രയും വൈദ്യുതി കേരളത്തിലും ഉത്പാദിപ്പിക്കപ്പെട്ടത്. പക്ഷേ ഈ വൈദ്യുതി സംഭരിക്കാനും പീക്ക് ടൈമില്‍ ഉപയോഗപ്പെടുത്താനുമുള്ള സംവിധാനം ഒരുക്കുന്നതിലും സംസ്ഥാന വൈദ്യുതി ബോര്‍ഡ് പരാജയപ്പെട്ടു.

ബാറ്ററിയിലുള്ള ഇത്തരം ഊര്‍ജ്ജ സംഭരണ സംവിധാനമൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇത് ഉപയോഗിച്ച് കാസര്‍ഗോഡ്, മലപ്പുറം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലായി 340 മെഗാവാട്ട് ശേഷമുള്ള 5 ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ അഥവാ ബസ് സ്ഥാപിക്കാനുള്ള നീക്കം നടക്കുകയാണ്. ഇത് വളരെ വൈകിപ്പോയി എന്നാണ് മുന്‍ ചെയര്‍മാന്‍ ഡോ. ബിജു പ്രഭാകറും ഡോ. ആര്‍ ബി ജി മേനോനും അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അണക്കെട്ടില്‍ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം വീണ്ടും തിരിച്ച് ഉപയോഗിക്കുന്ന പമ്പ് സ്റ്റോറേജ് സിസ്റ്റം കേരളത്തില്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ 5000 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ സംഘടിപ്പിച്ച സെമിനാറില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി പ്രശ്‌നത്തെ തുടര്‍ന്ന് നടപ്പിലാക്കാന്‍ കഴിയാതെ പോയ ആതിരപ്പള്ളി പദ്ധതിയുടെ മുകളില്‍ ഉള്ള പെരിങ്ങല്‍കുത്തില്‍ ഈ സമ്പ്രദായം നന്നായി നടപ്പാക്കാന്‍ കഴിയുമായിരുന്നു. 350 മേഘാവാട്ട് വൈദ്യുതി ഇതില്‍നിന്ന് ഉത്പാദിപ്പിക്കാനും കഴിയുമായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതി ബോര്‍ഡ് സ്വയം സൃഷ്ടിച്ച ദുരന്തമാണ് ഇപ്പോഴത്തെ പ്രതിസന്ധി എന്ന് വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനും മുന്‍ ഐഎഎസ് ഓഫീസറുമായ ബിജു പ്രഭാകരവും വ്യക്തമാക്കുന്നു. തോട്ടിയാര്‍ വൈദ്യുതി പദ്ധതി പൂര്‍ത്തിയാക്കാന്‍ 15 വര്‍ഷമാണ് എടുത്തത്. ഇതിന്റെ ചെലവായ 1700 കോടി രൂപ കേന്ദ്ര സര്‍ക്കാരും 50 കോടി രൂപ സംസ്ഥാന സര്‍ക്കാരുമാണ് വഹിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇത്രയും ഉദാരമായ സഹായം നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്താനോ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനോ കേരളത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. കായംകുളം താപവൈദ്യുത നിലയത്തില്‍ 2000 മെഗാ വൈദ്യുതി ശേഖരിക്കാന്‍ കഴിയുന്ന ബാറ്ററി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ചഠജഇ ആയിരുന്നു. ഇതും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. പത്തുവര്‍ഷം മുമ്പ് 465 മെഗാവാട്ട് വൈദ്യുതി 8000 കോടി രൂപയ്ക്ക് വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചതാണ്. ഇത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ റദ്ദാക്കി. ഇപ്പോള്‍ കണക്കാക്കുന്ന ചെലവ് പതിമൂവായിരം കോടി രൂപയാണ്. ഇത് 16000 കോടി രൂപ വരെയായി ഉയരും.

രാജ്യത്ത് മുഴുവന്‍ പന്ത്രണ്ടായിരം മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. കേരളത്തില്‍ 1750 വൈദ്യുതിയുടെ കുറവാണ് അഭിമുഖീകരിക്കുന്നത്. വൈദ്യുതി ഉപയോഗം കൂടുന്നതോടെ വരും ദിവസങ്ങളില്‍ ഇത് കൂടാനാണ് സാധ്യത. കേരളത്തിന്റെ സ്വാഭാവിക വനവും പ്രത്യേകതകള്‍ ഉള്ള പുഴകളും നശിപ്പിച്ചുകൊണ്ട് ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുക എളുപ്പമല്ല. പൂയംകുട്ടിയും സൈലന്റ് വാലിയും അതിരപ്പള്ളിയും ഇങ്ങനെ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാരണം മുടങ്ങിയ പദ്ധതികളാണ്. അതിരപ്പള്ളിയില്‍ 163 മെഗാവാട്ടും പൂയംകുട്ടിയിലും സൈലന്റ് വാലിയിലും 240 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിയിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വിരളമായ സസ്യ ജന്തുജാലങ്ങളുള്ള പൂയംകുട്ടിയും ഏറ്റവും വിരളമായ മഴക്കാടായ ആതിരപ്പള്ളി വനമേഖലയും ആനത്താരകളും നശിപ്പിച്ചിട്ട് പദ്ധതികള്‍ വേണ്ട എന്ന നിലപാടിടുക്കുകയും അത് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ ജലവൈദ്യുത പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടത്. അതേസമയം കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ ദേശീയ താപവൈദ്യുതി കോര്‍പ്പറേഷന്‍ കല്‍ക്കരി ഉപയോഗിച്ചുള്ള താപ വൈദ്യുത നിലയം നിര്‍മ്മിക്കാന്‍ തയ്യാറായിരുന്നു. പെരിങ്ങോമില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ച ആണവൈദ്യുത നിലയം ആണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ കൂടംകുളത്ത് സ്ഥാപിക്കപ്പെട്ടത്.

കേരളത്തില്‍ ആണവനിലയം സ്ഥാപിച്ചാല്‍ എന്തെങ്കിലും അപകടമോ ദുരന്തമോ ഉണ്ടായാല്‍ അത് കേരളത്തെ മുഴുവന്‍ ബാധിക്കും എന്ന  ന്യായമാണ് അന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ളവരും മുന്നോട്ടുവച്ചിരുന്നത്. അത് ആണവനിലയം കേരളത്തില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം വ്യോമാതിര്‍ത്തിക്ക് അപ്പുറമുള്ള കൂടംകുളത്ത് സ്ഥാപിച്ചതോടെ എന്തു ദുരന്തം ഉണ്ടായാലും അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെ ആയിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ താപവൈദ്യുതി നിലയമോ ആണവ നിലയമോ കേരളത്തില്‍ വന്നിരുന്നുവെങ്കില്‍ ഇന്ന് അഭിമുഖീകരിക്കുന്ന വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലായിരുന്നു. ഇന്ന് കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 78 % സംസ്ഥാനത്തിന് പുറത്തുനിന്നു വാങ്ങുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍ തുടങ്ങി പുഴകളില്‍ അടക്കം ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് സൗരോര്‍ജ്ജ വൈദ്യുതി വന്‍തോതില്‍ ഉല്പാദിപ്പിക്കുകയും വൈദ്യുതി സംഭരണശേഷി വര്‍ദ്ധിപ്പിക്കാനുള്ള ബസ് സംവിധാനം വ്യാപകമാക്കുകയും ചെയ്താല്‍ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയും.

വൈദ്യുതി ബോര്‍ഡിന്റെ വിതരണശൃംഖലയിലേക്ക് സൗരോര്‍ജ വൈദ്യുതി വിനിമയിക്കാനുള്ള സംവിധാനം ശക്തമാക്കുകയാണ് മറ്റൊരു വഴി. പ്രധാനമന്ത്രി സൂര്യ ഘര്‍ അടക്കമുള്ള പദ്ധതികളോട് സംസ്ഥാന വൈദ്യുതി ബോര്‍ഡ് മുഖം തിരിക്കുന്നു എന്ന ആക്ഷേപം വ്യാപകമായി ഉണ്ട്. സംസ്ഥാന സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെ 6155 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തേഹി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുക്കാത്തത് കൊണ്ട് പദ്ധതി മുടങ്ങി പോയി. 13 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിലൂടെ 6155 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് 2022 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്ര സ്ഥാപനം കേരളത്തെ സമീപിച്ചത്. ഒരു മെഗാ വാട്ടിന് ആറുകോടി രൂപ നിരക്കില്‍ 36000 കോടിയിലേറെ രൂപയുടെ നിക്ഷേപവും അവര്‍ വാഗ്ദാനം നല്‍കിയിരുന്നു. യൂണിറ്റിന് 4.5 രൂപയോളം മാത്രം ചെലവില്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് വൈദ്യുതി നല്‍കാനും അവര്‍ തയ്യാറായിരുന്നു. ഉത്പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും അഞ്ചു പൈസ വീതം സംസ്ഥാന സര്‍ക്കാരിന് റോയല്‍റ്റി നികുതി വരുമാനവും ലഭിക്കുന്നത് കൂടാതെ തൊഴിലവസരവും വിനോദസഞ്ചാര സാധ്യതകളും ഒക്കെയുള്ള പദ്ധതിയാണ് നടപ്പിലാക്കിയിരുന്നത്. ഈ പദ്ധതിയുമായി മലയാളിയായ സ്‌പെഷ്യല്‍ ഓഫീസര്‍ 30 തവണ കേരളത്തില്‍ എത്തിയെങ്കിലും സംസ്ഥാന സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ അത് മുടക്കുകയായിരുന്നു എന്നാണ് പറയുന്നത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് തയ്യാറായി വന്നപ്പോഴേക്കും മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞു പോയതാണ് പ്രശ്‌നമായതെന്നാണ് മുന്‍മന്ത്രി കെ കൃഷ്ണന്‍കുട്ടി വിശദീകരിക്കുന്നത്. കേരളം മുഖം തിരിച്ചു നിന്നപ്പോള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വഴി തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ബംഗാള്‍, തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ 7425 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള സ്റ്റോറേജ് പദ്ധതികള്‍ സ്ഥാപിച്ചു. സൗരോര്‍ജ്ജ പദ്ധതിയിലും പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിലും സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും പ്രകടിപ്പിച്ച അവധാനതയും ലക്ഷ്യബോധം ഇല്ലായ്മയുമാണ് ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. പ്രധാനമന്ത്രി സൗരോര്‍ജ്ജ പദ്ധതിയുടെ സബ്‌സിഡി ഈ വര്‍ഷത്തോടെ അവസാനിക്കും. അത് തീരുന്നതിനുമുമ്പ് കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളെയും വീടുകളെയും സൗരോര്‍ജ്ജ പദ്ധതിയിലേക്ക് കൊണ്ടുവരികയും അതില്‍ നിന്നുള്ള വൈദ്യുതി വിതരണ ശൃംഖലയിലേക്ക് വിനിമയം ചെയ്യാനുള്ള സംവിധാനം ഒരുക്കുകയും പമ്പ്ഡ് സ്റ്റോറേജ് പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ കേരളം ഇന്ന് അഭിമുഖീകരിക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂ.

ഇതിനിടെ ഹിമാചല്‍പ്രദേശില്‍ നിന്ന് യൂണിറ്റിന് 14.5 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ ധാരണയായതായി സൂചനയുണ്ട്.ഹിമാചല്‍ വൈദ്യുതി ലഭിച്ചാല്‍ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും എന്നാണ് സംസ്ഥാന സര്‍ക്കാര്‍  പറയുന്നത്. കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരത്തിനു വേണ്ടി താപവൈദ്യുത നിലയം ആണവ നിലയമോ ആരംഭിക്കുക മാത്രമേ വഴിയുള്ളൂ എന്നാണ് കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെയും നിലപാട്.കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതനിലയം അഥവാ താപവൈദ്യുത നിലയം ആരംഭിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരും നല്‍കിയിട്ടുണ്ട്.

Reference

  1. https://www.thehindu.com/news/national/kerala/political-blame-game-over-power-crisis-intensifies-between-keralam
  2. https://www.newindianexpress.com/states/kerala/2026/Sep/12/power-crisis-deepens-as-kseb-hits-supply-wall
  3. https://english.mathrubhumi.com/news/kerala/kerala-power-cuts-kseb-himachal-electricity-eebpg8yy
  4. https://www.thenewsminute.com/kerala/kerala-electricity-crisis-himachal-pradesh-signs-deal-with-kseb-offers-temporary-relief
  5. https://www.deccanchronicle.com/southern-states/kerala/keralam-power-crisis-govt-oppn-trade-charges-over-shortage-1986939
  6. https://www.newindianexpress.com/states/kerala/2026/Oct/08/respite-for-power-starved-keralam
  7. https://share.google/nRk2xciexEislXIl1
  8. current undo https://share.google/CXSAmO8KsJw3DhQ0J
  9. YouTube https://share.google/dK8bTzix77jC3CT9B
  10. The New Indian Express https://share.google/qMQGAjU2jUgdLYAlA
  • ജി. കെ

Leave a Reply

Your email address will not be published. Required fields are marked *