KeralaNews from StatesPopular NewsRecent NewsTrending News

മഴ കുറഞ്ഞു; കൃഷിയെയും ഉല്പാദനത്തെയും ബാധിക്കും

മണ്‍സൂണ്‍ മഴയുടെ കുറവ് കേരളത്തിലെയും ഭാരതത്തിലെയും കാര്‍ഷികമേഖലയെ ഒരേപോലെ ബാധിക്കുമെന്ന് സൂചന. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 30 വരെ രാജ്യത്ത് പ്രതീക്ഷിക്കപ്പെടുന്ന മഴയുടെ 14 ശതമാനം കുറവാണ് ചെയ്തത്. ബീഹാര്‍, ആന്ധ്ര, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും കുറച്ചു പെയ്തത്. വേനല്‍ക്കാല കൃഷിയായ ഖാരിഫ്കാല കൃഷിയെ ഇത് കാര്യമായി ബാധിക്കുമെന്നും കാര്‍ഷികോല്പന്നങ്ങളില്‍ ദേശീയതലത്തില്‍ മൂന്ന് ശതമാനം കുറവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ദേശീയതലത്തില്‍ ബാധിച്ചിട്ടുള്ളത് ചോളകൃഷിയെ ആണ്. ചോളം ഉല്‍പാദനം കുറയുന്നത് കന്നുകാലി തീറ്റയുടെയും എത്തനോളിന്റെയും ഉല്‍പാദനത്തെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. ചോളം കുറഞ്ഞാല്‍ അതിന് പകരം എത്തനോള്‍ ഉല്‍പാദനത്തിനായി കൂടുതല്‍ കരിമ്പ് ഉപയോഗിക്കേണ്ടി വരുമെന്നും ഇത് പഞ്ചസാരയുടെ വിലയില്‍ കാര്യമായ വ്യതിയാനം വരുത്തുമെന്നുമാണ് സൂചന.

മഴ ഏറ്റവും കുറഞ്ഞത് മേഘാലയയിലാണ്. പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ 58 % കുറവാണ് അവിടെ പെയ്തത്. മണിപ്പൂരില്‍ 43 % ബീഹാറില്‍ 42 % ആന്ധ്രാപ്രദേശിലും അരുണാചലിലും 41 % പഞ്ചാബില്‍ 36 % ഗോവയില്‍ 34 % ആസാമില്‍ 25 % കര്‍ണാടകത്തില്‍ 23 % രാജസ്ഥാനിലും കേരളത്തിലും 22 % മഴ കുറവാണ് കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് ഉണ്ടായത്. മിസോറാമിലും 20 % മഴ കുറഞ്ഞു. പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസം കാരണം കേരളത്തില്‍ സെപ്റ്റംബര്‍ 30 വരെ ഒറ്റപ്പെട്ട മഴ പെയ്യാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ മണ്‍സൂണ്‍ കാലത്ത് 1746.8 മില്ലി മീറ്റര്‍ മഴയാണ് ചെയ്യേണ്ടത്. പക്ഷേ, പെയ്തത് 1367.1 മില്ലി മീറ്റര്‍ മാത്രം. പ്രതീക്ഷിച്ചതിനേക്കാള്‍ 22 % കുറവ്. നേരത്തെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന വയനാട്ടിലാണ് ഈ വര്‍ഷം ഏറ്റവും കുറവ് മഴ പെയ്തത്. ചെയ്യേണ്ട മഴയുടെ പകുതി മാത്രമേ ഇവിടെ പെയ്തുള്ളൂ. 2200.9 മില്ലിമീറ്റര്‍ പെയ്യേണ്ടിടത്ത് 1090.1 മില്ലി മീറ്റര്‍ മഴയാണ് വയനാട്ടില്‍ പെയ്തത്. മലയോരപ്രദേശം തന്നെയായ ഇടുക്കിയിലും മഴയില്‍ വലിയ കുറവുണ്ടായി 44 % ആണ് ഇടുക്കിയില്‍ ഉണ്ടായ കുറവ്. 2203.3 മില്ലിമീറ്റര്‍ മഴപെയ്യേണ്ടത് 1239.2 മഴയെ പെയ്തുള്ളൂ. കൊല്ലത്ത് 1031 മില്ലിമീറ്റര്‍ പെയ്യേണ്ടത് 719.6 മില്ലിമീറ്ററോടെ 30 % കുറവു മഴയാണ് പെയ്തത്. ആലപ്പുഴയില്‍ 1370.7 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കപ്പെട്ടത്. 25 % കുറവോടെ 1031.7 മില്ലിമീറ്റര്‍ ആണ് പെയ്തത്. പാലക്കാട് 1349.2 മില്ലിമീറ്റര്‍ ആണ് പെയ്യേണ്ടിയിരുന്നത്. 23 % ആണ് കുറഞ്ഞത്. തൃശ്ശൂരില്‍ 1838.3 മില്ലിമീറ്റര്‍ ആണ് പെയ്യേണ്ടിയിരുന്നത്. 22 % കുറഞ്ഞു. മലപ്പുറത്ത് 1702.3 മില്ലിമീറ്റര്‍ ആണ് പെയ്യേണ്ടിയിരുന്നത്. 20 ശതമാനം കുറവാണ് പെയ്തത്. എറണാകുളത്ത് 1796.1 മില്ലിമീറ്റര്‍ പെയ്യേണ്ടിടത്ത് 19 ശതമാനം കുറഞ്ഞു.

പ്രതീക്ഷിച്ച രീതിയില്‍ മഴ കിട്ടിയ ജില്ലകളും ഉണ്ട്. കണ്ണൂരില്‍ 2349.7 മില്ലി ലിറ്റര്‍ പെയ്യുമെന്ന് പ്രതീക്ഷിച്ചിടത്ത് 2194 മില്ലി ലിറ്റര്‍ പെയ്തു.7 % കുറവ് വന്നുള്ളൂ. കാസര്‍ഗോട്ട് 2576.8 മില്ലിമീറ്ററാണ് പ്രതീക്ഷിച്ചിരുന്നത് 12 % കുറഞ്ഞു. കോഴിക്കോട് 2273.2 മില്ലിമീറ്റര്‍ പെയ്യണ്ടിടത്ത് 11 ശതമാനം കുറഞ്ഞു. കോട്ടയത്ത് 1610.4 മില്ലിമീറ്റര്‍ പ്രതീക്ഷിച്ചിരുന്നിടത്ത് ആറു ശതമാനം കുറഞ്ഞു. പത്തനംതിട്ടയില്‍ 1321.5 മില്ലിമീറ്റര്‍ ആണ് പ്രതീക്ഷിച്ചിരുന്നത്. രണ്ട് ശതമാനമേ ഇവിടെ കുറവ് വന്നുള്ളൂ. തലസ്ഥാന നഗരമായ തിരുവനന്തപുരം 666 മില്ലി മീറ്റര്‍ ആണ് പ്രതീക്ഷിച്ച മഴ. ഒരു ശതമാനം മാത്രമേ ഇവിടെ കുറവ് വന്നുള്ളൂ. ലക്ഷദ്വീപില്‍ 856.9 മില്ലിമീറ്ററാണ് പ്രതീക്ഷിച്ചിരുന്നത്. 635. ഒരു മില്ലിമീറ്റര്‍ ഓടെ 26 % മഴയുടെ കുറവ് ഇവിടെ വന്നു.

ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്ന കാലയളവില്‍ വേനലിനെപ്പോലെ കടുത്ത ചൂടാണ് കേരളത്തിലുടനീളം. അന്തരീക്ഷ താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ ഏറെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പുറമേ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ സൂചനയായ ആര്‍ദ്രത കൂടിയതോടെ ചൂട് കാര്യമായി കൂടുമെന്ന് തന്നെയാണ് സൂചന. സെപ്റ്റംബര്‍ 30 വരെയാണ് മണ്‍സൂണ്‍ കാലവര്‍ഷം കേരളത്തില്‍ പെയ്യുന്നത്. കഴിഞ്ഞ 19 ആം തീയതിയോടെ കാലവര്‍ഷം പെയ്‌തൊഴിഞ്ഞു എന്ന സൂചന തന്നെയാണ് കാലാവസ്ഥ നിരീക്ഷണ വിദഗ്ധര്‍ പറയുന്നത്. സെപ്റ്റംബര്‍ അവസാനവാരത്തോടെ സൂര്യന്‍ ഭൂമധ്യരേഖയുടെ നേര്‍മുകളില്‍ എത്തും. അപ്പോള്‍ വെയിലിന്റെ തീക്ഷ്ണത കൂടുകയും ചെയ്യും. ചൂട് കൂടുന്നത് കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ക്ക് ഇടവെക്കും എന്ന സൂചനയും ആരോഗ്യവിദഗ്ധര്‍ നല്‍കുന്നുണ്ട്. ഭൂമിക്ക് മുകളിലെ മേഘത്തിന്റെ മേലാപ്പ് മഴ കാരണം സമൃദ്ധമാകേണ്ടതാണ്. അത് കുറഞ്ഞതോടെ ജലഭാഷണത്തിന്റെ അളവും മേഘങ്ങളും കുറയും. മേഘങ്ങള്‍ തടയുന്നവയാണ്. മേഘാവരണം കുറഞ്ഞതോടെ ഭൂതലത്തില്‍ എത്തുന്ന സൂര്യരശ്മിയുടെ തീഷ്ണത കൂടുന്നതാണ് അന്തരീക്ഷത്തിലെ താപനില കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

Reference

1. https://www.business-standard.com/industry/agriculture/2026-monsoon-ends-with-nearly-13-rain-deficit-worst-since-2015-imd-126093001389_1.html

2. https://eng.ruralvoice.in/national/india-2026-monsoon-ends-with-13-pc-rainfall-deficit-weakest-in-over-a-decade.html

3. https://www.downtoearth.org.in/climate-change/monsoon-2026-report-card-rainfall-12-less-than-normal-across-india-with-60-less-rain-in-meghalaya-and-24-less-in-the-south

4. https://www.ndtv.com/india-news/post-monsoon-weather-less-rain-in-october-but-winter-may-bring-relief-12123661

5. https://www.mathrubhumi.com/agriculture/features/el-nino-2026-impact-kerala-agriculture-gdz4jqom

6. https://www.etvbharat.com/ml/state/kerala-monsoon-rainfall-deficit-2026-report-kls26100101088

7. https://www.manoramanews.com/india/environment/2026/06/24/el-nino-agriculture-crisis-delayed-monsoon-india-kerala-monsoon-forecast.html

  • ജി. കെ

Leave a Reply

Your email address will not be published. Required fields are marked *