ഫ്‌ളൈദുബായ് വിമാനത്തിലെ സഹപൈലറ്റ് ഹമാമിയെ റിക്രൂട്ട് ചെയ്തത് കേരളത്തിലെ ഏജന്‍സിയോ?
അന്താരാഷ്ട്ര ശ്രദ്ധയാര്‍ജിച്ച ഫ്‌ളൈ ദുബായ് ഭീകരാക്രമണ സംഭവത്തിന് പിന്നിലും മലയാളി സാന്നിധ്യം. ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച കോ പെലറ്റ് ഹമാമിയെ ഫ്‌ളൈ ദുബായ് വിമാനത്തിലേക്ക് റിക്രൂട്ട് ചെയ്തത് മലയാളി ബന്ധമുള്ള റിക്രൂട്ടിംഗ് ഏജന്‍സി ആണെന്ന് സൂചന.
അതീവ സുരക്ഷാസംവിധാനമുള്ള വിമാനയാത്രയില്‍ ഭീകരവാദികള്‍ കയറിപ്പറ്റുന്നതും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും അന്താരാഷ്ട്ര ശ്രദ്ധയാര്‍ജ്ജിച്ചിട്ടുണ്ട്. റിക്രൂട്ടിംഗ് ഏജന്‍സി സംബന്ധിച്ച് യു എ ഇ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ഛാര്‍ ലോകരാഷ്ട്രങ്ങളുടെ അഭിമാനഭാജനമായി മാറുകയും ചെയ്തു.
മുപ്പതിനായിരം അടി ഉയരത്തില്‍ മേഘങ്ങള്‍ക്കിടയില്‍ പറക്കുകയായിരുന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ കുത്തനെ പതിനായിരത്തിലധികം അടി താഴേക്ക് വീണത് പൈലറ്റിന്റെ തലയില്‍ ഭീകരവാദിയായ കോ പൈലറ്റ് ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചപ്പോഴാണ്. ദുബായില്‍ നിന്ന് ഇസ്രയേലിലെ വീപിലേക്ക് പുറപ്പെട്ട വിമാനം രണ്ടുമണിക്കൂര്‍ യാത്ര പിന്നിട്ടപ്പോഴാണ് അക്രമം ഉണ്ടായത്. 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റിനെ ആക്രമിച്ച് വിമാനം തട്ടിയെടുത്ത് ഇസ്രയേലിലെ ടെല്‍ അവിവില്‍ 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച മാതൃകയില്‍ പിടിച്ചിറക്കാനായിരുന്നു പദ്ധതി. ഒമാന്‍കാരനായ കോപ്പൈലറ്റ് ഹമാം അല്‍ ഹമാമിക്ക് ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് സൗദി അറേബ്യയിലെ അന്വേഷണസംഘം പറയുന്നത്. പ്രാര്‍ത്ഥിക്കാന്‍ എന്നുപറഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേറ്റ ഹമാമി ക്യാപ്റ്റനായ സ്മിത്ത് മച്ഛാറിനെ പിന്നില്‍ നിന്ന് ക്രാഷാക്‌സ് ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ക്യാപ്റ്റനെ പരിക്കേല്‍പ്പിച്ചതിനുശേഷം വിമാന നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു ശ്രമം. ആക്രമണത്തിനിടെ വിമാനം 166 അടി താഴേക്ക് പതിച്ചെങ്കിലും കുത്തേറ്റ ക്യാപ്റ്റനും ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വിമാനം നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
സംഭവത്തെ ഭീകരാക്രമണശ്രമം എന്നാണ് യു എ ഇ പ്രോസിക്യൂട്ടര്‍ ജനറല്‍ വിശേഷിപ്പിച്ചത്. ഹമാമിയെ സൗദിയില്‍ നിന്ന് യു എ ഇയില്‍ എത്തിച്ചശേഷം ചോദ്യംചെയ്യല്‍ തുടരുകയാണ്. വിമാനം തകര്‍ക്കാനുള്ള ലക്ഷ്യത്തിനുപിന്നിലെ കാരണം, തീവ്രവാദബന്ധം, മറ്റാരുടെയെങ്കിലും സഹായമോ നിര്‍ദ്ദേശമോ ലഭിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയില്‍ ഉണ്ട്. മുന്‍കാല പശ്ചാത്തലവും അന്വേഷണത്തില്‍ നിര്‍ണായകമാണ്. തീവ്രവാദ സ്വഭാവമുള്ള വെബ്‌സൈറ്റുകളോടുള്ള താല്പര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒമാന്‍ എയര്‍ലൈന്‍സ് ഹമാം അല്‍ ഹമാമിക്ക് വിലക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. പിന്നീട് തീവ്രവാദ വിമുക്തീകരണ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും മാറ്റുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരു റിക്രൂട്ടിംഗ് ഏജന്‍സിയാണ് ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സില്‍ ഇയാളെ ജോലിക്ക് എടുത്തതെന്നാണ് സൂചന.
ഹമാമിക്ക് ഓസ്‌ട്രേലിയയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. 2014 ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥി വിസ ലഭിച്ച ഇയാള്‍ 2015 മുതല്‍ 2017 വരെ അവിടെ പഠിപ്പിച്ചിരുന്നതായാണ് വ്യക്തമാകുന്നത്. ഓസ്‌ട്രേലിയയിലെ ബന്ധങ്ങള്‍ സംബന്ധിച്ച് വിക്ടോറിയല്‍ ജോയിന്റ് കൗണ്ടര്‍ ടെററിസം ടീം അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ത്രീകളോട് സംസാരിക്കുന്നതടക്കം വിലക്കിയിരുന്ന ഭീകരപ്രവര്‍ത്തനങ്ങളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന, കടുത്ത മതവിശ്വാസം ഉണ്ടായിരുന്ന ഇയാളെ ഇത്തരം ജോലികളില്‍ നിന്ന് വിലക്കിയിരുന്നതാണ്. വിലക്കുകളും മറ്റ് നടപടികളും മറികടന്ന് ഭീകരപ്രവര്‍ത്തനത്തിന് ഉതകുന്ന രീതിയില്‍ ഇയാള്‍ക്ക് ജോലി തരപ്പെടുത്തി കൊടുത്ത ഏജന്‍സിക്ക് ഭീകരബന്ധം ഉണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കുന്നുണ്ട് എന്നതാണ് സൂചന.
ഇസ്രയേലുമായി നായതന്ത്ര ബന്ധമില്ലാത്ത ഒമാനില്‍ നിന്നുള്ള പൈലറ്റിനെ ദുബായില്‍ വിമാനത്തില്‍ നിയോഗിച്ചത് കരാര്‍ ലംഘനമാണ് എന്ന ആരോപണം ഇസ്രയേല്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഇസ്ലാമിക ഭീകരവാദികളുടെ ഏറ്റവും വലിയ ശത്രുക്കളായ 150 ഇസ്രായേല്‍ പൗരന്മാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 174 യാത്രക്കാരില്‍ 150 പേരും ഇസ്രയേലികളായിരുന്നു. ഇസ്രയേലികളെ മുഴുവന്‍ കൊന്നൊടുക്കുകയും വേള്‍ഡ് ട്രേ ഡ് സെന്റര്‍ മാതൃകയില്‍ ഇസ്രയേലിനെതിരെ ഭീകരാക്രമണം നടത്തുകയുമായിരുന്നു ഹമാമിയുടെ ലക്ഷ്യം. പരിക്കേറ്റ് ചോരയില്‍ കുളിച്ച് താഴെ വീണ ക്യാപ്റ്റന്‍ സ്മിത് മച്ഛാര്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറന്നതും മറ്റ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കയറിവന്ന് ഭീകരനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞതുമാണ് ഭീകരാക്രമശ്രമം പൊളിയാന്‍ കാരണം.
ചികിത്സയിലുള്ള ക്യാപ്റ്റന്‍ സ്മിത്തിന്റെ ആരോഗ്യനില ശസ്ത്രക്രിയയ്ക്ക് ശേഷം മെച്ചപ്പെട്ടുവരികയാണ്. 11 വര്‍ഷം സ്‌പൈസ് ജെറ്റില്‍ പൈലറ്റ് ആയിരുന്ന മച്ഛാര്‍ 2022 ലാണ് ഫ്‌ളൈ ദുബായില്‍ ജോലിയില്‍ പ്രവേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അടക്കം ലോകരാഷ്ട്ര തലവന്മാര്‍ മുഴുവന്‍ മച്ഛാറിനെ അഭിനന്ദിച്ചു. ഇസ്രയേലിന്റെ ഏറ്റവും പരമോന്നത സിവിലിയന്‍ ബഹുമതിയും മച്ഛാറിന് പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിന പരിപാടിക്ക് മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മച്ചാറിനെയും അവര്‍ ക്ഷണിച്ചിട്ടുണ്ട്. മച്ഛാറിന് സമാധാനകാലത്തെ പരമോന്നത ബഹുമതിയായ അശോകചക്രയോ മറ്റ് സിവിലിയന്‍ ബഹുമതിയോ നല്‍കണമെന്ന ആവശ്യം ഭാരതത്തിലെ പൊതുസമൂഹവും ഉയര്‍ത്തിയിട്ടുണ്ട്.
മരണഭയം ഇല്ലാത്ത, അന്ധമായ മതവിശ്വാസമാണ് ഹമാമി പുലര്‍ത്തുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഭീകരവിരുദ്ധ നിയമമനുസരിച്ച് കടുത്ത ശിക്ഷാനടപടികള്‍ തന്നെ ഹമാമിക്ക് എതിരെ ഉണ്ടാകുമെന്നാണ് സൂചന.
Reference
1. Firstpost https://share.google/1MwsBKIiVr8klQjJI
2. https://share.google/5eGgWUM0H9HH6Sgs0
3. https://share.google/TGTY2iJsZSsKCpZMl
4. https://share.google/QlwfiB2wIuGVoykIe
5. Al Jazeera https://share.google/V5bmpq4qb6FvhK4zJ
6. Australia investigating Flydubai co-pilot’s links to country https://share.google/2HMLhYuu91749rzY0
7. https://share.google/Xr8zq0FeyeDgl9qYa
8. https://share.google/VgRSnzhi5AFeYoPVV
9. https://share.google/36ETkFWivfiVfwM7U
- ജി. കെ
