പിണറായിയും കുടുംബവും പ്രതിക്കൂട്ടില്‍; സിപിഎമ്മിന് വന്‍ തിരിച്ചടി
സിഎംആര്‍എല്‍ എക്സാലോജിക് പണമിടപാടില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തത് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും രാഷ്ട്രീയ പ്രതിച്ഛായയെ ഗുരുതരമായി ബാധിക്കുന്നു. രണ്ടു കേസുകളില്‍ ഒന്നില്‍ പിണറായി ഒന്നാംപ്രതിയും രണ്ടാമത്തെ കേസില്‍ മുഹമ്മദ് റിയാസ് ഒന്നാംപ്രതിയുമാണ്. പിണറായിയെ ഒന്നാംപ്രതിയാക്കിയത് അഴിമതി ക്കേസിലും റിയാസിനെ ഒന്നാംപ്രതിയാക്കിയത് ഹവാല കേസിലുമാണ്. വിജിലന്‍സിന്റെ തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിന്റെ കീഴില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുക.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസെടുത്തത്. നിയമം നിയമത്തിന്റെ വഴിയെ പോകുമെന്നും ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് കേസെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീല്‍ പോകണമെന്ന സിപിഎമ്മിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. പിണറായി വിജയന്, മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ കൈക്കൂലി ഹവാല ഇടപാടുകളില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് നല്കിയ കത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണമായി കണക്കാക്കണമെന്നും വീണ്ടും പ്രാഥമിക അന്വേഷണം ആവശ്യമില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
പ്രാഥമിക അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് വെള്ളിയാഴ്ചയോടെ വിജിലന്‍സ് സംസ്ഥാനത്ത് എത്തി. നിയമപദേശം കൂടി ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവ് എന്ന കാരണം ചൂണ്ടിക്കാട്ടി പിണറായി വിജയന് അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡിവിഷന് ബെഞ്ചിന്റെ വിധി വരുന്നതുവരെ അന്വേഷണം മരവിപ്പിക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പിണറായി വിജയന്, മകള്‍ വീണ, മരുമകന് റിയാസ്, കെഎംആര്‍എല്‍ എം.ഡി ശശിധരന് കര്‍ത്താ എന്നിവരടക്കം 12 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. കേരളം മുഴുവന്‍ അന്വേഷണപരിധിയുള്ള വിജിലന്‍സിന്റെ പ്രത്യേക അന്വേഷണസംഘത്തെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. സി എം ആര് എല്‍ ഇടപാടുകള്‍ നടന്നിട്ടുള്ളത് കൊച്ചിയില്‍ ആയതുകൊണ്ട് അവിടെ നിന്നുള്ള ഉദ്യോഗസ്ഥരെയും വിജിലന്‍സ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹവാല കള്ളപ്പണം എന്നിവയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഡയറക്ടറേറ്റും അന്വേഷണത്തിന് തുടക്കം കുറിക്കും. കേസില്‍ വിജിലന്‍സ് അന്വേഷണമാണ് ഡിജിപി രവാഡ ചന്ദ്രശേഖര്‍ ശുപാര്‍ശ ചെയ്തിരുന്നത് എങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് ഏല്‍പ്പിക്കുകയായിരുന്നു.
ശശിധരന് കര്‍ത്തായുടെ ഡയറിയില്‍ മാസപ്പടി പറ്റിയവരുടെ പേരുകള്‍ ഇടതുമുന്നണിയില്‍ മാത്രം ഒതുങ്ങുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടിയും മറ്റ് പ്രമുഖനേതാക്കളും പട്ടികയില്‍ ഉള്‍പ്പെടുന്നതുകൊണ്ട് മറ്റുള്ളവരുടെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള സാധ്യത നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുകൊണ്ടു തന്നെയാണ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉരുണ്ടുകളിച്ചതും. ലാവ്ലിന് കേസിന് പിന്നാലെ ഗുരുതരമായ മറ്റൊരു കേസില്‍ കൂടി സിപിഎമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് പ്രതിയാകുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രതിച്ഛായക്കു കാര്യമായ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല, യാതൊരു സേവനവും നല്‍കാതെ മുഖ്യമന്ത്രിയുടെ പേരില്‍ പണം നല്കി എന്ന സി എം ആര് എല്ലിന്റെ പരാമര്‍ശവും ഈ തരത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബം വിവാദത്തില്‍ പെട്ടതും ഒരുതരത്തിലും പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ് ഉള്ളത്. കേസില്‍ ഇടപെടില്ല എന്ന കടുത്ത നിലപാട് സിപിഐ സ്വീകരിക്കുകയും പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തത് പിണറായിക്ക് കടുത്ത തിരിച്ചടിയായി. മറ്റു ഘടകക്ഷികളും ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.
മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചത് പ്രകാരം കോടിക്കണക്കിന് രൂപ ഹവാല മാര്‍ഗത്തിലൂടെ ദുബായിലേക്ക് കടത്തിയതായി സഹായികള്‍ മൊഴി നല്‍കിയത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിരുന്നു. 20 കോടിയിലേറെ രൂപ ഇങ്ങനെ കടത്തിയതായുള്ള ഡയറിക്കുറിപ്പുകളും വാട്സ്ആപ്പ് ചാറ്റുകളും അടക്കമുള്ള രേഖകളും എന്‍ഫോഴ്സ്മെന്റ് കൈമാറിയിട്ടുണ്ട്. ഈ രേഖകളാണ് പ്രധാനമായും റിയാസിന് കുരുക്കായത്. അതേസമയം എന്‍ഫോഴ്സ്മെന്റിനെ പ്രാഥമിക അന്വേഷണ ഏജന്‍സിയായി കാണാനാകില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി തള്ളി. കള്ളപ്പണക്കേസ് അന്വേഷിക്കുന്ന ഏജന്‍സി എന്നനിലയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയത് സംസ്ഥാന സര്‍ക്കാരിന് കൈമാറുകയാണ് ചെയ്തതെന്നും അത് പൂര്‍ണ്ണമായും നിയമപരമാണെന്നും ഹൈക്കോടതി പറഞ്ഞു. തെളിവുകള്‍ ലഭ്യമായാല്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ല എന്ന വിജയ് മദന്‍ലാല്‍ ചൗധരി കേസിലെ വിധികള്‍ അടക്കം ഹൈക്കോടതി ഉദ്ധരിച്ചിരുന്നു.
കെ എം ഷാജഹാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും കോടതി അംഗീകരിച്ചില്ല. കേസുമായി ബന്ധമില്ലാത്ത ഹര്ജിക്കാരന് ഇത്തരമൊരു ഹര്‍ജി നല്‍കാനാവില്ല എന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും ഉള്ള വാദവും ജഡ്ജിമാര്‍ക്ക് എതിരായ പരാമര്‍ശത്തിന്റെ പേരില്‍ നേരത്തെ കോടതിയലക്ഷ്യം നേരിട്ടയാള്‍ ആണെന്നുമുള്ള സര്‍ക്കാര്‍വാദവും കോടതി സ്വീകരിച്ചില്ല. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു പുതുപ്രവര്ത്തകരാണ് ഹര്ജിക്കാരന് എന്നും നേരിട്ട് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ രണ്ട് നിവേദനങ്ങളിലും നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടി. പിണറായി വിജയനെയും കുടുംബത്തെയും സിപിഎമ്മിനെയും മാത്രമല്ല, സംസ്ഥാന സര്‍ക്കാരിനെയും വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും ഒക്കെ തന്നെ ബാധിക്കുന്നതാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി എന്നാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്.
Reference
1. The New Indian Express https://share.google/lo30iAuZ0EZ5bRlsl
2. Live Law https://share.google/UVqQ2b8HwSV1I9M8J
3. Rediff https://share.google/JTVXwxWU1kZ1Vmffr
4. The Hindu https://share.google/Rj9ARZ9nfPnw2QKEM
5. The New Indian Express https://share.google/neQGQijzCLOowF5sh
6. The New Indian Express https://share.google/Spx2wGXmso6WqmX7I
7. YouTube https://share.google/IHJyit5ACMMbCUIZK
8. Live Law https://share.google/93pK5aaq6wGKPJKtW
9. LawBeat https://share.google/5CPUxeaEalUTmsTaU
10. LawBeat https://share.google/50DzMiOo67DrjvP8r
11. Rediff https://share.google/avzeq6GhJnCXhDiHZ
12. The Times of India https://share.google/KnCuYofMvbZICbRjR
– ജി. കെ
