KeralaPolitics & GovernancePopular NewsRecent NewsTrending News

പിണറായിക്കും വീണക്കും റിയാസിനും എതിരായ കേസില്‍ തീരുമാനം ഉടന്‍

എക്‌സാലോജിക് സി എം ആര്‍ എല്‍ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും ഭര്‍ത്താവ് മുഹമ്മദ് റിയാസും അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും എത്തുന്നു. എന്‍ഫോഴ്‌സ്‌മെന്റിന്റെ കത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടന്‍ തീരുമാനം എടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മൂന്നുപേരുടെയും പേരില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി മേധാവി കത്ത് നല്‍കി. ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചനക്ക് ശേഷമാണ് ഈ നീക്കത്തിലേക്ക് കടന്നിട്ടുള്ളത്. ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും കഴിഞ്ഞ ആഴ്ചകളില്‍ കേരളം സന്ദര്‍ശിക്കുകയും കൊച്ചിയില്‍ നടന്ന യോഗത്തില്‍ തെളിവുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നതാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് പിണറായിയിലേക്ക് നീങ്ങുകയാണെന്ന് അന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 66 (2) വകുപ്പ് അനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മറ്റു കുറ്റകൃത്യങ്ങളില്‍ കേസെടുക്കാന്‍ അധികാരമില്ല. അവര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ മറ്റ് അന്വേഷണം ഏജന്‍സികള്‍ക്ക് കൈമാറുകയും കേസെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയാണ് വേണ്ടത്. നിയമാനുസൃതമുള്ള ഈ നീക്കം കോടതികളും അംഗീകരിച്ചിട്ടുള്ളതാണ്.

പിണറായി വിജയനെ കൂടാതെമ റ്റു 12 പേരും ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് 25 പേജുള്ള കത്തു നല്‍കിയത്. മകള്‍ വീണ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ സി എം ആര്‍ എല്ലില്‍ നിന്ന് 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റി എന്നാണ് ആരോപണം. മകള്‍ വീണ, മരുമകനും മുന്‍മന്ത്രിയും സിപിഎം നേതാവുമായ മുഹമ്മദലി റിയാസ്, സിഎംആര്‍എല്ലിന്റെ എം.ഡി ശശിധരന്‍ കര്‍ത്ത, ഓഫീസര്‍ പി സുരേഷ് കുമാര്‍, റിയാസിന്റെ സുഹൃത്തുക്കളായ ഷൈജല്‍ മുഹമ്മദ്, വാരിസ്, പി നിഖില്‍, വി.പി ഫൈജാസ്, എം നന്ദുലാല്‍ എന്നിവരും തിരിച്ചറിയപ്പെടാത്ത പണം കടത്തലിനും മറ്റും സഹായിച്ചവരും ഉള്‍പ്പെടെയാണ് 12 പേരുടെ പേരില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ആദായനികുതി വകുപ്പിന്റെ ഇന്ററിയും സെറ്റില്‍മെന്റ് ബോര്‍ഡില്‍ 182 കോടി രൂപയ്ക്ക് നികുതിയിളവ് ആവശ്യപ്പെട്ട് ശശിധരന്‍ കര്‍ത്ത നല്‍കിയ അപേക്ഷയിലാണ് പ്രശ്‌നം ആരംഭിച്ചത്. ഈ 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയതാണെന്ന് കര്‍ത്ത സമ്മതിച്ചിരുന്നു. എക്‌സാലോജിക്ക് കമ്പനിയുടെ പേരില്‍ എല്ലാ മാസവും അഞ്ചുലക്ഷം രൂപ വീതം കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍സ് നല്‍കിയിരുന്നു. കൂടാതെ കര്‍ത്തയുടെ ധനകാര്യ സ്ഥാപനമായ എംപവര്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്ന് 50 ലക്ഷം രൂപയും നല്‍കിയിരുന്നു. ഇതിന് പിണറായി വിജയന്റെ മകള്‍ വീണ യാതൊരു സേവനവും നല്‍കിയിരുന്നില്ലെന്നും പിണറായി വിജയനെ കരുതിയാണ് പണം നല്‍കിയതെന്നും ശശിധരന്‍ കര്‍ത്തയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാറും മൊഴി നല്‍കിയിരുന്നു. ഈ മൊഴി ആരും നിഷേധിക്കുകയും ഉണ്ടായില്ല. പണമിടപാട് നടക്കുകയും സേവനങ്ങള്‍ നല്‍കാതെ മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ലഭിക്കാനാണ് പണം നല്‍കിയത് എന്ന് കൈക്കൂലി നല്‍കിയ ആള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തതോടെ അന്വേഷണവും തെളിവുകളും നേരെ പിണറായിയിലേക്ക് എത്തുകയായിരുന്നു.

ആലപ്പുഴയില്‍ അടക്കം കേരളത്തിന്റെ പല ഭാഗത്തുനിന്നും സിഎംആര്‍എല്‍ കരിമണല്‍ഖനം ചെയ്യുകയും വിദേശത്തേക്ക് കയറ്റി അയക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന് നടപടി എടുക്കാതിരിക്കാനാണ് പണം നല്‍കിയത് എന്നാണ് സൂചന. ഇതിനിടെ മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ ലഭിച്ച 20.5 കോടി രൂപ ദുബായിലേക്ക് ഹവാല വഴി കടത്തിയതായി പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് കിട്ടിയതടക്കമുള്ള പണമാണിതെന്ന് കരുതുന്നു. കൈക്കൂലിയായി ലഭിച്ചതാണെന്ന് സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്. റിയാസിന്റെ സുഹൃത്തുക്കളായ ചിലര്‍ വഴിയാണ് ഈ പണം ദുബായിലേക്ക് കടത്തിയതെന്നും വീണ ദുബായില്‍ രണ്ടാഴ്ച താമസിച്ചതിന് രേഖകളും ഇ ഡി പോലീസ് മേധാവിക്ക് കൈമാറി. പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥര്‍ വീണയുടെ ഒരു ചുവന്ന ഡയറി കണ്ടെടുത്തിരുന്നു. ഈ ഡയറിയില്‍ നിന്നാണ് 25 കോടിയിലേറെ രൂപയുടെ ഹവാല ഇടപാട് നടന്നതിന്റെ വിശദാംശങ്ങളും പണം കൈമാറിയവരെ സംബന്ധിച്ച വിശദാംശങ്ങളും ലഭിച്ചത്. ബന്ധപ്പെട്ടവരുടെ ടെലിഫോണുകള്‍ പരിശോധിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഇതിന്റെ തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പണമടപാട് സംബന്ധിച്ച കാര്യങ്ങള്‍ വീണ മൊഴിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. സിഎംആര്‍എല്‍ നിന്ന് കൈക്കൂലി വാങ്ങിയതിനേക്കാള്‍ ഗുരുതരമായ പ്രശ്‌നമാണ് ഹവാല ഇടപാട്. ദുബായിലേക്ക് കൈമാറിയ പണം കൈപ്പറ്റി അവരുടെ വിശദാംശങ്ങള്‍ നയതന്ത്രവഴിയിലും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയിലൂടെ ഇന്റര്‍പോള്‍ വഴിയും ലഭ്യമാക്കാനുള്ള സാഹചര്യവും പരിശോധിച്ചു വരികയാണ്. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയതായാണ് സൂചന. കൈക്കൂലി നല്‍കിയതിന് സിഎംആര്‍എല്ലിന്റെ എം.ഡിയായ ശശിധരന്‍ കര്‍ത്തയും കേസില്‍ പ്രതിയാകും. സിഎംആര്‍എല്ലിന്റെ സഹോദരസ്ഥാപനമായ എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും പ്രതിയാകും എന്നാണ് സൂചന. ഇതിനിടെ തന്റെ സുഹൃത്തുക്കളെ നിര്‍ബന്ധിച്ചു മൊഴിയില്‍ ഒപ്പിടീപ്പിക്കുകയായിരുന്നു എന്നും സമ്മര്‍ദ്ദം ചെലുത്തിയാണ് വാങ്ങിയതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മുഖ്യമന്ത്രിയും മകളും മരുമകനും ഒന്നിച്ച് അഴിമതി കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ഒക്കെഅന്വേഷണ വിധേയമാകുന്നത്. സിപിഎമ്മിന്റെ തെറ്റ് തിരുത്താന്‍ വേണ്ടിയുള്ള വിസ്തൃത സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് എയര്‍പോര്‍ട്ട് ഡയറക്ടറേറ്റ് കേസെടുക്കാന്‍ ആവശ്യപ്പെട്ടുള്ള കത്ത് നല്‍കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിക്കുന്ന വിവരങ്ങള്‍ അതത് ഏജന്‍സികള്‍ക്ക് കൈമാറുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നതാണ് ചട്ടം. അതനുസരിച്ച് കേസെടുക്കാനുള്ള നടപടികള്‍ സംസ്ഥാന പോലീസും സര്‍ക്കാരും സ്വീകരിച്ചേ മതിയാകൂ എന്നാണ് നിയമവിധകര്‍ ചൂണ്ടിക്കാട്ടുന്നത്.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ മകള്‍ വീണ മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ നിയമപരമായ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചു മുന്നോട്ടു പോകാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം. ഡിജിപിക്ക് കിട്ടിയ കത്ത് അദ്ദേഹം നടപടിക്രമം അനുസരിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിയിലൂടെ സംസ്ഥാന സര്‍ക്കാരിന് കൈമാറി. വിദേശയാത്രയ്ക്ക് പോകുന്നതിനുമുമ്പ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി ഡി സതീശനും ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തി. കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇന്‍ഫോര്‍മന്‍ ഡയറക്ടറേറ്റ് നല്‍കിയ കത്ത് ആയതുകൊണ്ട് അന്വേഷണത്തില്‍ നിന്ന് ഒഴിവാകാന്‍ കഴിയില്ല. ഡിജിപി ക്ക് നല്‍കിയ കത്തിന്റെ തുടര്‍നടപടികള്‍ വരുംദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ അറിയിക്കേണ്ടിവരും. സംസ്ഥാന സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ ഇക്കാര്യത്തില്‍ സിബിഐയെ സമീപിക്കാനും അന്വേഷണം നടത്താനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കഴിയുമെന്നാണ് നിയമവിധകര്‍ പറയുന്നത്.

ഇടതുമുന്നണിയും യുഡിഎഫും കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിനെതിരായ ഇന്‍ഡി മുന്നണിയുടെ ഭാഗമാണ്. ഒരേ മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ തമ്മിലുള്ള പോരാട്ടമായി ഇത് മാറാനുള്ള സാധ്യതയും കാണുന്നുണ്ട്. എന്‍ഫോഴ്‌സമെന്റിന്റെ കത്ത് വിജിലന്‍സിന് കൈമാറി ദ്രുത അന്വേഷണമോ വസ്തുത അന്വേഷണമോ നടത്തിയതിനുശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് യാതൊരുവിധ സേവനവും നല്‍കാതെ മുഖ്യമന്ത്രിയെ സ്വാധീനിക്കാന്‍ വേണ്ടി മാത്രം അദ്ദേഹത്തിന് മുകളിലൂടെ പണം നല്‍കി എന്ന ആരോപണമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിച്ചിട്ടുള്ളത്. ഇതിനായി രേഖകളും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കരുതി മാത്രമാണ് പണം നല്‍കിയതെന്ന് ശശിധരന്‍ കര്‍ത്തയുടെ മൊഴിയും ചീഫ് ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാറിന്റെ മൊഴിയുമാണ് പിണറായി വിജയന്‍ കുടുങ്ങാന്‍ പ്രധാന കാരണം. പിണറായി വിജയനും മുഹമ്മദ് റിയാസും വീണയും വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ നയതന്ത്രവഴിയിലൂടെയും നയതന്ത്ര കാര്യാലയങ്ങളിലെ ഓവര്‍സീസ് ഇന്റലിജന്‍സ് വിഭാഗം വഴിയും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പണം സ്വീകരിച്ചവര്‍ വിദേശത്താണെങ്കില്‍ അവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കാന്‍ വേണ്ട ലെറ്റേഴ്‌സ് റോഗേറ്ററി എന്‍ഫോഴ്‌സ്‌മെന്റ് നല്‍കി കഴിഞ്ഞു. പിണറായി വിജയന് എതിരായ അന്വേഷണത്തില്‍ ഇടപെടാതെ പുറത്തുനിന്ന് കളി കാണുകയായിരുന്ന സംസ്ഥാന സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് കത്തില്‍ കുടുങ്ങിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഏജന്റ് ആകരുത് എന്ന ആവശ്യവുമായി സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കിയിട്ടുമുണ്ട്. രാഷ്ട്രീയത്തിനപ്പുറത്തേക്ക് നിയമപരിശോധന പൂര്‍ത്തിയാക്കി നിയമത്തിന്റെ വഴിക്ക് നടപടികള്‍ തുടരാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം എന്ന സൂചനയുണ്ട്.

മനപ്പൂര്‍വ്വം പിണറായി വിജയനെ കുടുക്കി എന്ന ആരോപണം ഉയരാന്‍ പഴുതില്ലാത്തവിധം കൃത്യമായ പരിശോധനകളുടെയും നിയമ വിദഗ്ധരുടെ ശുപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ടു പോകാനാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ദേശിക്കുന്നത്. സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമ്മേളനത്തില്‍ ഇക്കാര്യവും ചര്‍ച്ചയ്ക്ക് വരുമെന്ന് ഉറപ്പാണ് പ്രതിരോധത്തിനുള്ള വഴികളും രാഷ്ട്രീയ ഇടപെടലിനുള്ള പഴുതുകളും അടച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കം. ആരോപണ വിധേയര്‍ക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും നിയമപരിശോധനയ്ക്കുശേഷം തീരുമാനം എടുക്കുമെന്നും ആണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരാനും നടപടികളുമായി സഹകരിക്കാനും ആണ് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതെന്നാണ് സൂചന. തന്നെ വേട്ടയാടാന്‍ എല്ലാ കാലവും നടത്തിയിരുന്ന ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഇപ്പോഴത്തെ നടപടികളും എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചു തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുകയും അന്വേഷണം പുതിയ തലത്തിലേക്ക് കടക്കുകയും ചെയ്യും എന്നാണ് സൂചന. ഇതിനിടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിണറായി വിജയന്റെ മകള്‍ വീണയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുമെന്ന് സൂചനയും ഉയരുന്നുണ്ട്.

Reference
1. https://share.google/xAi1e3bveek4jnn8p
2. https://share.google/q1R5GcSdnGQT2ZqGF
3. https://share.google/5IrP9J5NaNvuDoTyu
4. Frontline Magazine https://share.google/Z5cJUz04ATNXPI2H2
5. Times of India, Mathrubhumi, Manorama, Madhyamam, Indian express, Pioneer, Janmabhumi

Leave a Reply

Your email address will not be published. Required fields are marked *