വന്ദേമാതരം ആഘോഷങ്ങള്‍ സ്വത്വത്തിന്റെ വീണ്ടെടുപ്പ്: ജെ നന്ദകുമാര്‍*
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ദ്വിദിന സെമിനാര്‍ തടസ്സപ്പെടുത്താന്‍ നീക്കം.
പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ സിപിഎം, കോണ്‍ഗ്രസ്, ജിഹാദി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആയിരുന്നു പ്രതിഷേധം. വന്ദേമാതരം പൂര്‍ണമായി ആലപിക്കാന്‍ അനുവദിക്കില്ലെന്നും സമരക്കാര്‍ പറഞ്ഞിരുന്നു.
കേന്ദ്ര സര്‍വകലാശാല.സാഹിത്യ അക്കാദമി അഖിലഭാരതിയ സാഹിത്യപരിഷത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ രണ്ടുദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചത്. വന്ദേമാതരത്തിന്റെ സാഹിത്യ-ചരിത്ര-സാംസ്‌കാരിക പ്രാധാന്യമാണ് രണ്ടുദിവസത്തെ സെമിനാറിന്റെ പ്രധാന വിഷയം. സെമിനാര്‍ ഹാളിലേക്ക് തള്ളിക്കെടാന്‍ ശ്രമിച്ച എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, എ ഐ എസ് എഫ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തിയുള്ള സെമിനാറില്‍ തങ്ങളെയും പങ്കെടുപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ വഴങ്ങിയില്ല. പൂര്‍ണ്ണമായും വന്ദേമാതരം ആലപിച്ചു കൊണ്ടാണ് സെമിനാര്‍ ആരംഭിച്ചത്.
വന്ദേമാതര ആഘോഷങ്ങള്‍ ഭാരതത്തില്‍ ഉടനീളം എന്ന അലയടിക്കുന്നത് രാഷ്ട്രത്തിന്റെ സ്വത്വത്തിന്റെ തിരിച്ചുവരവാണെന്ന് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വര്‍ഷങ്ങളോളം വന്ദേമാതരം വിസ്മൃതിയില്‍ ആയിരുന്നു. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. ഇത് ആഘോഷിക്കുകയും വിലമതിക്കുകയും വേണം. ഒരു രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സ്മൃതിഭ്രംശം. അതിലൂടെയാണ് ഭാരതം കടന്നുപോയത്. ചില ഭാഗങ്ങളില്‍ നിന്നുണ്ടായ ശ്രമങ്ങളാണ് ഇതിന് കാരണം. ഇപ്പോള്‍ നാം അത് തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ്. സാമിവേകാനന്ദന്‍ പറഞ്ഞതുപോലെ എത്രദൂരം പിന്നിലേക്ക് നോക്കാന്‍ കഴിയുമോ അത്രയും പിന്നിലേക്ക് നോക്കുക വികസനത്തിന്റെ പൂര്‍ണതയോടെ മുന്നോട്ടുപോകുന്നതിനായി നാം പിന്നിലേക്ക് നോക്കണം. വന്ദേമാതരം മാത്രം കേട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരമുഖത്തേക്ക് ഇറങ്ങി. മറ്റൊരു പ്രേരണയും ആവശ്യമായിരുന്നില്ല. സാധാരണക്കാരായ സ്ത്രീകളും പുരുഷന്മാരും ഈ രണ്ടു വാക്കുകളില്‍ ശക്തി കണ്ടെത്തി. വന്ദേമാതരത്തിന് ഒരു മഹത്തായ പോരാട്ടം വിജയിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. ഭാരതത്തെ മുഴുവന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ചു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ 1905 ല്‍ ബംഗാള്‍ വിഭജനത്തെ ചെറുത്തുതോല്‍പ്പിച്ച നമുക്ക് എന്തുകൊണ്ട് 1947 ലെ വിഭജനം തടയാന്‍ സാധിച്ചില്ല എന്നത് ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാരന്‍ മാലന്‍വി നാരായണനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സിദ്ദു പി അല്‍ഗൂര്‍ വിശിഷ്ടാതിഥിയായി. സുനൈനാ സിംഗ് അധ്യക്ഷത വഹിച്ചു. ബുധനാഴ്ച രാവിലെ നടന്ന സമാപനസമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുഖ്യാതിഥിയായി. കെ പി രാമനുണ്ണി സമാപനസന്ദേശം നല്‍കി.
Reference
1. India Today https://share.google/sPGXG4pt0mwP4eEJq
2. ThePrint https://share.google/tCNTN91edJMmQSxC6
3. The South First https://share.google/OnGEW5zDafivYCsPf
4. India Today https://share.google/1Wl91fNvdGF12TWWz
5. https://share.google/wRaJ68dAN2RF5xzUa
6. The New Indian Express https://share.google/bAmpFJ0NgOCQZg100
7. The Hindu https://share.google/j7IbWbOc8yLRnI3o7
8. YouTube https://share.google/vTvpLvucDD6FvaAxF
– ജി. കെ
